Wednesday, October 12, 2011

...പ്രണയത്തിന്റെ ഋതുഭേദങ്ങള്‍ ....

പ്രണയത്തിന്റ്റെ ദാഹം എന്നിലേയ്ക്ക് എപ്പോഴാണ് ആവേശിച്ചത് ?
തിളയ്ക്കുന്ന വേനലില്‍ ചിന്തകള്‍ ഉരുകിഒഴുകുമ്പോള്‍ എന്നില്‍ ..
പ്രണയം ഉണ്ടായിരുന്നില്ല
ഒരു വര്‍ഷകാല പ്രഭാതത്തില്‍ നനുത്ത മണ്ണില്‍ കാല്‍ ..
പതിപ്പിച്ചു നടക്കുമ്പോള്‍ എന്നില്‍ പ്രണയം തളിരിടുന്നു
എന്ന തോന്നല്‍ ....മാത്രം
ഏകാന്തതയുടെ തടവറയായ എന്ടെ മുറിയില്‍ ഞാന്‍
തിരികെ എത്തി .
ഹൃദയത്തിന്റെ അറകളില്‍ എവിടെയോ ഞാന്‍ ഒളിപ്പിച്ചു
വച്ച ഓര്‍മക്കുറിപ്പുകള്‍ തുറന്നുവച്ചു
ചിതറിക്കിടക്കുന്ന അക്ഷരങ്ങള്‍ക്കിടയില്‍ പ്രണയം എന്ന
സത്യം ഞാന്‍ തിരഞ്ഞുകോണ്ടെയിരുന്നു
ഇലകള്‍ കൊഴിയാന്‍ വെമ്പുന്ന ഒരു ശരത്കാലരാത്രിയില്‍
പ്രണയം ഒരു തൂവലായ് കൊഴിഞ്ഞ്‌ എന്ടെ വിചാരങ്ങളിലെയ്ക്ക്
ഒരു നേര്‍ത്തകുളിരായ് അലിഞ്ഞുചെര്‍ന്നു
ഹേമന്തം എന്നിലെ പ്രണയത്തെ നിറമുള്ള സ്വപ്‌നങ്ങള്‍
നിറചൂട്ടിവളര്‍ത്തി .....
ചിറകുകള്‍ വിരിച്ചു ഞാനൊരു പവിഴമുല്ലയായ്
സുഗന്ധം പരത്താന്‍ കാത്തിരുന്നു
ശിശിരകാല പുലരിയില്‍ ഹിമകണമുര്‍ന്നോരെന്‍ ചില്ലകള്‍
പ്രണയത്തിന്‍ പുതുഹര്‍ഷം ഏറ്റി നിന്നിരുന്നു
തുഷാര മേഘങ്ങള്‍ പാറി പറന്നെന്റെ ഹൃദയത്തിന്‍
തുടികളില്‍ മുത്തമിട്ടിരുന്നു
പ്രിയമുള്ള വസന്തം...നിറങ്ങള്‍ ചാര്‍ത്തി ..
സുഗന്ധം പരത്തി .. എനിക്കായ് പ്രണയമലരുകള്‍
വിരിച്ചു കടന്നുപോയി
.ഋതുക്കള്‍ വരവറിയിച്ചുകൊന്ടെയിരുന്നു
ഒപ്പമെന്‍ പ്രണയവും പൂക്കാന്‍ കൊതിച്ചിരുന്നു

വഴിതെറ്റി വന്നൊരു തുലാവര്‍ഷം എന്ടെ
ചില്ലകള്‍ വെട്ടി കടന്നുപോയി
വെട്ടിമുറിച്ചിട്ട ചില്ലയില്‍ കൊരുത്തോരെന്‍ പ്രണയം
അപ്പോഴും പൂക്കാന്‍ കൊതിച്ചുകിടന്നിരുന്നു .

No comments:

Post a Comment