Tuesday, November 26, 2013

                                          ന്യൂ ജനറേഷന്‍ 

                                              -----------------------------------

കടലാസില്‍ രചിച്ചു കിട്ടിയ യോഗ്യതകളെ ...

ജീവിതത്തിന്റെ യോഗ്യതകള്‍ ആയി ധരിക്കുവോര്‍ .....

മനസ്സില്‍ വിരിയുന്ന നന്മയെ ,

ഈഗോ കൊണ്ട് മൂടി നടക്കുവോര്‍ .....

അങ്ങകലെ നിന്നും ഒരു ജീവിതത്തെ കൈ കാട്ടി വിളിച്ച്,

മടുക്കുമ്പോള്‍ വലിച്ചു ദൂരെ എറിയുവോര്‍ ......

വസ്ത്രങ്ങള്‍ മാറാം ലാഘവത്തോടെ ....

ജീവിതവും അങ്ങനെയെന്നു ധരിച്ചവര്‍ .....

ഇതാണത്രേ ന്യൂ ജനറേഷന്‍ .....

കൂട്ട് നില്‍ക്കുവാന്‍ ന്യൂ ജനറേഷന്‍ മമ്മിമാരും.........




നിറങ്ങളായ്............

മനസ്സിന്‍ മണ്‍ചിരാതില്‍
തെളിയും ഓര്‍മ്മ തന്‍ ദീപനാളമേ
നിഴല്‍ വീഴ്ത്തും വെയില്‍നാളമേ
നീയും തെളിയാതെ പോകയോ

കൊഴിഞ്ഞു വീഴും പൂവിനെ തഴുകുവാന്‍
ഒഴുകിയെത്തും കാറ്റായ് മാറുമോ
കനവിന്റെ മരുഭൂവില്‍
കുളിരലയേകും പുഴയാകുമോ

നഷ്ടസ്വപ്നങ്ങള്‍ പിന്തുടരവേ
പോയ വസന്തം വീണ്ടും വരുമോ
മഴത്തുള്ളികള്‍ പെയ്തൊഴിഞ്ഞാലും
കാര്‍മേഘം വീണ്ടും വന്നണയുന്നുവോ

മായ്ക്കാനാകാത്ത ചിത്രങളില്‍
നിറങ്ങള്‍ മാഞ്ഞു തുടങ്ങിയോ
നിറമേഴും ചാലിച്ചെഴുതിയ
വര്‍ണ്ണകൂട്ടുകള്‍ ഇനിയും തെളിഞ്ഞിടട്ടെ....
കറവപശു ..
-------------

വീട്ടുകാര്‍ സ്നേഹം തന്നപ്പോള്‍ ആ പശു ഓര്‍ത്തു ...
എന്നോടുള്ള സ്നേഹത്തിന്‍ അതിരുകളില്ല ....
താന്‍ ചുരത്തിയത് അവര്‍ക്കായി സമര്‍പ്പിച്ചപ്പോഴും ,
അവള്‍ മനസാ തുടിച്ചു ...
അവരുടെ ആഞ്ജകളെ കേള്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചു ....
അവരുടെ താളത്തിന് നടക്കുവാന്‍ അവള്‍ ശീലിച്ചു ....
അവരുടെ ദുഖങ്ങളെ തന്റെതാക്കാന്‍ അവള്‍ പരിശ്രമിച്ചു .....
അവര്‍ക്ക് വേണ്ടി അവള്‍ തന്റെ വേദനകളെ മറച്ചു വെച്ചു...
ഒടുവില്‍ അവരുടെ വാക്കുകളില്‍ സ്വജീവിതവും ത്യജിച്ചു ....

അവര്‍ വാഗ്ദാനം ചെയ്തു മധുര മനോഞ്ജ ജീവിതം ...
അകിടുകള്‍ ചുരത്തുന്ന അമൃതിനു വേണ്ടി മാത്രമെന്ന-
വള്‍ തിരിച്ചറിഞ്ജീല .......

അവരുടെ പഞ്ചാര വാക്കുകളില്‍ അവള്‍ കെട്ടിയ ബന്ധന ചരടറുത്തു.....

തേങ്ങുന്ന ഹൃദയത്തെ വക വെയ്ക്കാതെ .....

ഒടുവില്‍ കാലാന്തരങ്ങളില്‍ ..അകിട് ചുരത്തുന്നത് നിന്ന് പോയപ്പോള്‍ ....
യൌവന യുക്തി നശീകരിച്ചപ്പോള്‍ ...

അവള്‍ തിരിച്ചറിഞ്ഞു .......

പക്ഷെ കാലം വൈകിയിരുന്നു ......ഇനി യാത്ര അറവു ശാലയിലേക്ക് ........