Thursday, September 16, 2010

എന്‍റെ പ്രണയം!!!!!

അറിയുന്നു നിന്‍ സ്പര്‍ശമെന്‍-
കണ്ണിമകളടയുന്തോറും,

കാതോര്‍ക്കുന്നാ
സ്വരമെന്നിലണയും
നിമിഷത്തിനായി
കാതിരിക്കുമെന്‍മന -
മറിയാതെപോയോ നീ ..?

കരയാതെ ചിരിക്കാതെ -
യിന്നീമനം
ചിത്തഭ്രമത്തിലെന്ന -
പോലാകുന്നു ....,


ഇനിയും പൊഴിയാത്ത
സ്നേഹപൂക്കള്‍
കൊണ്ടൊരു പൊന്നോണ
പൂക്കളംതീര്‍ക്കാം നിനകായ്,

അറിയാതെയീ
നൊമ്പരം നിന്‍മിഴികള്‍
നനച്ചുവെങ്കിലാനനവില്‍
ചുട്ടു പൊള്ളുന്നതെന്‍

ഹൃദയമെന്നുമേ....,

നീവരുന്നൊരാസുന്ദര-
നാളിലാ സുകൃതത്തിനായി

കാത്തിരിപ്പൂ ഞാന്‍ ,

ഇനിയുമെന്‍
ചാരത്തെത്തുകില്ലെങ്കില്‍
വരിക്കുമീ ദേഹം
മരണത്തെ,യെങ്കിലും
പ്രണയരൂപമണിയുന്ന ദേഹി
നിനക്കായവശേഷമാകും ...

Monday, July 5, 2010

എന്‍റെ യാത്ര ........ചെറുമഴ
കാതോരമെത്തി
പെയ്തില്ല മണ്ണിന്‍
ഗന്ധമറിഞ്ഞില്ല ഞാന്‍

ഇരുള്‍ മുറിയില്‍
പിറുപിറുത്തു മിന്നി -
മായുന്ന നേര്‍ത്ത
പ്രകാശത്തിന്‍ ‍നിഴല്‍

വിളിയ്ക്കുന്നരോ
നിദ്രയിലേക്ക് മടങ്ങാന്‍
സ്വപങ്ങള്‍ വിറ്റു -
യാത്രയാകാം വിദൂരതയിലേക്ക്

മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്‍
മാധുര്യവും ....

ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു

ഒരുനാള്‍ കേള്‍ക്കാം
നിന്‍ സ്വരവും
കണ്ണുനീര്‍ മഴക്കാലവും

മായുന്നു രാവുകള്‍ സന്ധ്യകള്‍ ,
നിദ്രതന്നന്ത്യ
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍.......

Friday, July 2, 2010

കര്‍ക്കടകം
ഇടിവെട്ടിയപ്പോള്‍
നടുങ്ങിപ്പോയ
അമ്മയുടെ ഉദരത്തില്‍ നിന്നും
മഴയിലേയ്ക്കു
തെറിച്ചു വീണവന്‍

അമ്മയെ മഴ കൊണ്ടുപോയി
അച്ഛന്റെ കാല്പ്പാടുകളും

ചോരുന്നിടത്തെല്ലാം
പാത്രം നിരത്തി
ചോരാത്തിടത്തേയ്ക്കു
പായും നീക്കി
ഇടയില്ലാതാവുമ്പൊള്‍
ഇരുന്നുറങ്ങിയ ബാല്യം

ഇല്ലാക്കലത്തില്‍ അരിയിട്ട്‌
ഇല്ലായ്മകൊണ്ട് തീപൂട്ടി
ഉണ്ണിക്കും ഉറുമ്പിനും
പങ്കുവെച്ച
മുത്തശ്ശിയുടെ ഓര്‍മ്മ മാത്രമാണ്‌
ചോരാത്ത കൂര

സമയമറിയുന്ന സൂചികളില്ലാതെ
നിഴലിനെ വിശ്വസിച്ച കാലം-
മുറ്റത്തെ മാവിന്റെ നിഴല്‍
പടിയോളമെത്തുമ്പോള്‍
കുളിക്കുവാന്‍ പോകണം
പിന്നെയും കുറുകി
പടിയിറങ്ങുമ്പോള്‍
പുസ്തകമെടുത്തിറങ്ങണം

അന്നും ചതിച്ചത്‌
കര്‍ക്കടകം-
സൂര്യനെ മറച്ച്‌
നിഴലിന്റെ സമയക്കോലുകളെ
ഇല്ലാതാക്കി
കുഞ്ഞിക്കയ്യില്‍
ചൂരലിന്റെ പാടുപതിച്ചത്‌
ഈ കര്‍ക്കടകം-
കുഞ്ഞിക്കണ്ണിലെ അരുവികളെ
കല്ലാക്കി മാറ്റിയതും
കര്‍ക്കടകം-

മുത്തച്ചനേയും ചതിച്ചിട്ടുണ്ട്‌
കര്‍ക്കടകം
കമ്മ്യൂണിസ്റ്റിനെ വേട്ടയാടാന്‍
വരുന്ന ബൂട്ട്‌സിന്റെ
ശബ്‌ദമറിയാന്‍
മുറ്റത്ത്‌ മുത്തശ്ശി വാരിയിട്ട
കരിയിലകളെ നനച്ച്
മുത്തശ്ശന്റെ വാരിയെല്ലൊടിച്ചതും
കര്‍ക്കടകം-

ഇന്നും
കര്‍ക്കടകം പിറക്കുമ്പോള്‍
നെഞ്ചിലുണരുന്നത്‌-
മിന്നലേറ്റിട്ടും
കരിയാതെ തളിര്‍ത്ത
ഒറ്റമരത്തിന്റെ ഓര്‍മ്മ.

ഗോവ്‌ ഭാരതത്തിന്റെ ആത്മാവ്‌


"സര്‍വ്വേ ദേവാഗവാമംഗേ തീര്‍ത്ഥാനി തത്പദേഷു ച!
തദ്ഗുഹ്യേഷുസ്വയം ലക്ഷ്മീ സ്തിഷ്ടത്യേവ
സദാപി ഗോഷ്പദസക്താമൃദാ യോ ഹിതിലകം കുരുതേ നരഃ
തീര്‍ത്ഥസ്നാതോ ഭവേത്‌ സദ്യോജയസ്തസ്യ പദേപദേ!!
ഗാവസ്തിഷ്ടന്തിയത്രൈവ തത്തീര്‍ത്ഥം പരികീര്‍ത്തിതം!
പ്രാണാംസ്ത്യക്ത്വാ നരസ്തത്ര സദ്യോമുക്തോ ഭവേദ്ധ്രുവം!!
-(ബ്രഹ്മവൈര്‍ത്തപുരാണം)

ഗോക്കളുടെ ശരീരത്തില്‍ സമസ്ത ദേവഗണംനിവാസം ചെയ്യുന്നു. അവരുടെ കാലുകളില്‍ സമസ്തതീര്‍ത്ഥങ്ങളും സന്നിഹിതരാണ്‌.
ഗോക്കളുടെ ഗുഹ്യഭാഗത്ത്‌ ലക്ഷ്മീദേവി സദാ വര്‍ത്തിക്കുന്നു. ഗോക്കളുടെ
കാല്‍പ്പാദങ്ങളില്‍ ലഗ്നമായ ധൂളികൊണ്ട്‌ മനുഷ്യന്‍ തിലകം ചാര്‍ത്തുന്നു. അത്‌
തല്‍ക്കാല തീര്‍ത്ഥജലസ്നാനത്തിന്റെ പുണ്യം പ്രാപ്തമാക്കുന്നു. ഗോവിന്റെ ഓരോ
കാല്‍വയ്പ്പിലും വിജയം സുനിശ്ചിതമാണ്‌ ഗോക്കള്‍ വസിക്കുന്ന ഇടങ്ങളെല്ലാം
തീര്‍ത്ഥസ്ഥലങ്ങളായി കരുതപ്പെടുന്നു. ഇവിടങ്ങളില്‍ വസിക്കുന്ന മനുഷ്യര്‍ മൃത്യുവിനെ
പ്രാപിക്കുകയാണെങ്കില്‍ അപ്പോള്‍ത്തന്നെ അവര്‍ മോക്ഷം പ്രാപിക്കുന്നു.

ഗവാം ദൃഷ്ട്വാ നമസ്കൃത്യ കുര്യാച്ചൈവ പ്രദക്ഷിണനം!
പ്രദക്ഷിണീകൃതാ തേന സപ്തദ്വീപാവസുന്ധരാമാതരഃ
സര്‍വഭൂതാനാം ഗാവഃസുഖപ്രദാഃ!
വൃദ്ധിമാകാംക്ഷതാ നിത്യം ഗാവഃ കാര്യഃ പ്രദക്ഷിണാഃ!!

=ഗോമാതാവിനെ ദര്‍ശനം ചെയ്തും നമസ്കരിച്ചും പ്രദക്ഷിണം വെക്കണം. ഇപ്രകാരം ചെയ്തതുകൊണ്ട്‌ സപ്തദ്വീപങ്ങളോടുകൂടിയ ഭൂമണ്ഡലത്തെ
പ്രദക്ഷിണം ചെയ്തതായി ഗണിക്കാം.ഗോക്കള്‍ സമസ്തപ്രാണികളുടേയും മാതാക്കളും
സര്‍വസുഖദായിനികളുമാണ്‌. വൃദ്ധിയെ കാംക്ഷിക്കുന്ന മനുഷ്യര്‍ നിത്യവും ഗോക്കളെ
പ്രദക്ഷിണം ചെയ്യേണ്ടതാണ്‌.

"ഗാവശ്ച ശുശ്രൂഷതേയശ്ച സമന്വേതി ച സര്‍വ്വശഃ!
തസ്മൈ തുഷ്ടാഃ പ്രയച്ഛന്തി വരാനപി സുദുര്‍ല്ലഭാന്‍!!
ദ്രുഹ്യേന്ന മനസാ വാപിഗോഷു നിത്യം സുഖപ്രദഃ!
അര്‍ച്ചയേത്‌ സദാചൈവ നമസ്കാരാ:
നമസ്കാരൈശു പൂജയേത്‌!! ദാന്തഃ പ്രീതമനാ

നിത്യംഗവാം വൃഷ്ടി തഥാരഭതേ!!"ഗോക്കളെ സേവിക്കുന്നവരും അനുഗമിക്കുന്നവരുമായ മനുഷ്യരില്‍ സന്തുഷ്ടരായി ഗോക്കള്‍ അത്യന്തം
ദുര്‍ല്ലഭങ്ങളായ വരങ്ങള്‍ അവര്‍ക്ക്‌ പ്രദാനം ചെയ്യുന്നു. ഗോക്കളോട്‌
മനസ്സുകൊണ്ടുപോലും ദ്വേഷ്യം കാണിക്കരുത്‌. അവരെ ദുഃഖിപ്പിക്കരുത്‌. അവര്‍ക്ക്‌ സുഖം
നല്‍കണം. അവരെ യഥോചിതം സത്ക്കരിക്കണം. നമസ്കാരാദികളാല്‍ പൂജിക്കണം. ജിതേന്ദ്രിയരും
പ്രസന്നചിത്തരുമായി നിത്യവും ഗോസേവ ചെയ്യുന്നവര്‍ക്ക്‌ സമൃദ്ധിയുടെ വൃഷ്ടി
നിശ്ചയമായും ആരംഭിക്കുകയായി. ശ്രീമദ്‌ ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്‌
വിശ്വരൂപദര്‍ശനംനല്‍കി. ഹിന്ദുധര്‍മത്തിലുള്ള മുപ്പതുമുക്കോടി ദേവതകളും സമ്പൂര്‍ണ്ണ
വിശ്വചരാചരത്തിന്റെ അധിഷ്ഠാതൃദേവതയും എല്ലാ ദേവീദേവന്മാരും നിവസിക്കുന്നത്‌
ഗോമാതാവിലായതുകൊണ്ട്‌ ഗോവ്‌ വിശ്വരൂപമാണ്‌, മാത്രമല്ല, ഗോക്കള്‍ വിശ്വമാതാക്കളായും
(ഗാവഃവിശ്വസ്യമാതരഃ)അംഗീകാരമുള്ളതുകൊണ്ട്‌ ഗോപൂജകൊണ്ടും സേവകൊണ്ടും എല്ലാ
ദേവീദേവന്മാരുടെ ആരാധനയും സംഭവിക്കുന്നു. വേദങ്ങളെകൂടാതെ വിഭിന്നങ്ങളായ ഇതിഹാസ
പുരാണാദികളിലും ഗോവിന്റെ വിശ്വരൂപവര്‍ണ്ണനം ലഭിക്കുന്നുണ്ട്‌.

സഹോദരങ്ങളെ പൂജിക്കുക


ശിവ, ശിവ! നിങ്ങള്‍ അസാധാരണന്മാരാണെന്ന്‌ വല്ലതും ചെയ്തുകാണിക്കുക.... ഭ്രാന്ത്‌.
ഇന്ന്‌ മണി നാളെ മുരളി, മറ്റന്നാള്‍ ചാമരം: ഇന്ന്‌ കട്ടില്‍ നാളെ അതിന്റെ കാലില്‍
വെള്ളികെട്ടുക. വന്നുകൂടുന്ന ആളുകളെ കിച്ചുഡിപ്രസാദം കഴിപ്പിക്കുകയും അവരുടെ
അടുക്കല്‍ പല ആശ്ചര്യകഥകള്‍ പറഞ്ഞുകേള്‍പ്പിക്കുകയും ചക്രഗദാപദ്മശങ്ഖം,
ശംഖപദ്മഗദാചക്രം ഇത്യാദി ഇതിനെയാണ്‌ ഇംഗ്ലീഷില്‍ കായലരശഹശ്യ‍േ (മാനസിക ദൗര്‍ബല്യം)
എന്നു പറയുന്നത്‌. ആരുടെ തലയില്‍ ഇത്തരം വിഡ്ഢിത്തമല്ലാതെ മറ്റൊന്നും കടക്കില്ലയോ,
അയാള്‍ ദുര്‍ബലമനസ്സത്രേ-മണി വലതുകൈയില്‍ പിടിക്കണോ, ചന്ദനപ്പൊട്ട്‌ നെറ്റിയില്‍
എവിടെയാണ്‌ ചാര്‍ത്തേണ്ടത്‌; ദീപം രണ്ടുപ്രാവശ്യം ഉഴിയണോ, നാലുപ്രാവശ്യം വേണോ
എന്നും മറ്റുമുള്ള കാര്യങ്ങളെപ്പറ്റി രാവും പകലും തലപുണ്ണാക്കുന്നവര്‍ ഭാഗ്യഹീനര്‍
തന്നെ. അതുകൊണ്ടാണ്‌ നമ്മള്‍ ഐശ്വര്യവിഹീനരായി അന്യരുടെ ചെരിപ്പിന്‍ ചവിട്ടേറ്റ്‌
കിടക്കുന്നത്‌; ഇവരോ, ത്രിഭൂവനവിജയികളായും തീര്‍ന്നിരിക്കുന്നു. ആലസ്യവും
വൈരാഗ്യവും തമ്മില്‍ ആകാശവും പാതാളവും തമ്മിലുള്ള വ്യത്യാസമുണ്ട്‌.

മംഗളം വേണമെങ്കില്‍, മണികളും മറ്റും ഗംഗാജലത്തില്‍ സമര്‍പ്പിച്ച്‌ സാക്ഷാല്‍ നാരായണ
ഭഗവാന്റെ-മനുഷ്യദേഹധാരികളായ സകലമനുഷ്യരുടെയും-പൂജ നടത്തുക-വിരാട്ടും സ്വരാട്ടും.
വിരാഡ്‌-രൂപം ഇൌ‍ ലോകമത്രേ; അതിന്റെ പൂജയെന്നാല്‍ അതിന്റെ സേവനം, ഇതത്രേ കര്‍മം;
മണിയുടെ മീതേ ചാമരം കേറ്റുകയല്ല. നൈവേദ്യം വിഗ്രഹത്തിന്റെ മുമ്പില്‍ വെച്ചുകൊണ്ട്‌
പത്തുമിനിട്ട്‌ കാത്തിരിക്കണോ എന്നാലോചിക്കുന്നതുമല്ല; അത്തരം ആലോചന
കാര്യമല്ല.

ഭ്രാന്തുതന്നെ. കോടിരൂപ ചെലവാക്കി കാശി വൃന്ദാവനം മുതലായ സ്ഥലങ്ങളിലെ അമ്പലങ്ങളിലെ വാതില്‍ തുറക്കുകയും അടക്കുകയും ചെയ്യുന്നു.

ഈ ദേവന്‍ വസ്ത്രം മാറുന്നു; മറ്റൊരു ദേവന്‍ ഊണുകഴിക്കുന്നു; വേറൊരു ദേവന്‍ അവരുടെ
വംശത്തെ മുടിക്കുന്നു. അതേസമയത്ത്‌ ജീവദ്ദേവന്‍ അന്നവും വിദ്യയും കിട്ടാതെ
കഷ്ടപ്പെടുന്നു. ബോംബെയിലെ ബനിയാന്‍മാര്‍ മൂട്ടകള്‍ക്ക്‌ ആശുപത്രി പണിയിക്കുന്നു.
അതേസമയത്ത്‌ അനേകം മനുഷ്യര്‍ കഷ്ടപ്പെട്ട്‌ വലയുന്നു; നമ്മുടെ നാട്‌ ഒരു വലിയ
രോഗശാല. ഭ്രാന്തന്മാരുടെ ജയില്‍, ആകുന്നു. നാടല്ല.... നിങ്ങളില്‍ അല്‍പം
ബുദ്ധിശക്തിയുള്ളവരുടെ ചരണങ്ങളില്‍ സാഷ്ടാംഗം നമസ്കരിച്ച്‌ ഞാന്‍
പ്രാര്‍ഥിക്കുന്നു. അവര്‍ അഗ്നിയെപ്പോലെ വ്യാപിക്കട്ടെ. ഈ വിരാഡുപാസനം
പ്രചരിപ്പിക്കട്ടെ; അത്‌ നമ്മുടെ നാട്ടില്‍ ഒരിക്കലും നടപ്പായിട്ടില്ല. പരസ്പരം
കലഹിക്കരുത്‌. എല്ലാവരോടുകൂടിയതും ഒത്തുചേരണം. രസകരമായ വെടിപറയുന്നതില്‍ എല്ലാവരും
സമര്‍ഥര്‍ തന്നെ. പ്രായോഗികമായി ഒന്നും പ്രവര്‍ത്തിക്കുന്നില്ല.

നീയെങ്ങനെ അറിയാന്‍ ..????

ഞാന്‍ വെറും പൂജ്യമാനെന്നും
ഒന്നിന്‍റെ പിറകിലാണെന്‍റെ വിലയെന്നും ..
കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും
നീ മടുത്ത ഗണിത ശാസ്ത്രം..

ഒരു ജന്മം മുഴുവന്‍ പറഞ്ഞ കഥയില്‍
സീത രാമന്‍റെ ആരെന്ന ചോദ്യത്തില്‍
ഉത്തരം മുട്ടി മിഴിച്ചിരുന്ന എന്നെ ..
നീയെങ്ങനെ അറിയാന്‍ ..

എന്നെയറിയാന്‍..എന്തെളുപ്പമാണെന്നോ ..
പറയാന്‍ കൊതിച്ച ഒരായിരം വാക്കുകള്‍
ഒളിപ്പിച്ച എന്‍റെ ഹൃദയം
ഇതളുകളായി ഒന്നടര്‍ത്തി നോക്കൂ .

കറുപ്പിനും പ്രണയമുണ്ടെന്നറിയാന്‍
ഏഴഴകുണ്ടെന്നറിയാന്‍ ..
ഞാവല്‍പ്പഴം പോലെയെന്നറിയാന്‍..
കഴിയാതെ പോയത് വെളുപ്പിന്റെ നഷ്ടം ..


ഇന്ന്..പൂജ്യം തിരഞ്ഞു നീയും
ഒന്നില്ലാതെ ഞാനും...!!!!!!
ഇടവഴികള്‍ എന്നെ മറന്നിരിക്കുന്നു..........
കല്ലുകളും മുള്ളുകളും എന്നോട്പരുഷമായി പെരുമാറുന്നു.......
ഒരു അപരിചിതന്‍ ഭാവത്തില്‍ .ഞാന്‍ എന്നെ അവര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി
എന്നെ തിരിച്ചറിഞ്ഞു അവര്‍ സന്തോഷിക്കും എന്നു കരുതിയ എനിക്ക് തെറ്റി പോയി
ഞാന്‍ ഒരു പഴയ കാല്‍നടകാരന്‍........
അവര്‍ക്ക് മുകളിലൂടെ പലരും നടന്നിരിക്കുന്നു
ആ കാല്‍പാടുകള്‍........
എന്‍റെ കാല്‍പാടുകള്‍ തുടച്ചു മാറ്റിയിരിക്കുന്നു
എന്നെ തിരിച്ചറിയാന്‍ വഴിയരികില്‍ നിന്നിരുന്ന വേലി പത്തലുകള്‍ക് കഴിയും എന്നു ഞാന്‍ പ്രതീഷിച്ചു
പക്ഷേ അവരെല്ലാം കാലത്തിന്‍റെ കൊണ്ക്രീറ്റ് രൂപത്തില്‍ സുന്ദരികള്‍ ആയി മാറി
പതിറ്റാണ്ടുകള്‍ നടന്ന വഴികളും ഓരോ യാത്രയിലും എന്നെ തഴുകി കടത്തി വിട്ടവേലികളും എന്നെ മറന്നിരിക്കുന്നു
ഇനി അവളില്‍ പ്രതീക്ഷ വേണ്ടാ ..
പ്രതീക്ഷകള്‍ക്ക് എതിരായി കാറ്റില്‍ കരിയില പോലെ എങ്ങനെയോ എന്‍റെമുന്നില്‍ വന്നവള്‍ എന്നെ തിരിച്ചറിഞ്ഞു
ചിരികാതെ ഒന്നു ചിരിച്ചുപറയാതെ എന്തോ പറഞ്ഞു
പണ്ട് ആ ചുണ്ടില്‍ കണ്ട ആ നനവും കണ്ണിലെ തിളക്കവും ഇപ്പോളും നില്‍ക്കുന്നു
കയ്തലം പിടിച്ചു കൊഞ്ചുന്ന ഒരു സുന്ദരി കുട്ടിയും കൂടെ
എതോ ജനമത്തിന്റെ അടുപ്പം എന്നപോലെ ആ സുന്ദരികുട്ടിയും ചിരിച്ചു
കുട്ടികള്‍ എപ്പോളും അങ്ങിനെ ആണ്‌
തീയുടെ ചൂടോ വെള്ളത്തിന്റെ ആഴമോ നോക്കില്ല ചിരിച്ചു കൊണ്ട് നേരിടും .

മൃതി

ആദ്യം ഞാന്‍ അവളെ കണ്ടു
ഞാന്‍ ഒന്ന് പുഞ്ചിരിച്ചു
അവള്‍ മുഖം വെട്ടിച്ചു കടന്നുപോയി
വീണ്ടും ഞാന്‍ അവളെ കണ്ടു
ഇത്തവണ അവള്‍ എനിക്ക് ഒരു പുഞ്ചിരി തന്നു
അവള്‍ എനിക്കൊരു ബുക്ക്‌ തന്നു
ഞാന്‍ അതില്‍ നിറയെ എന്റെ കവിതകള്‍ കുത്തികുറിച്ചു
ഞാന്‍ അവള്‍ക്ക് ഒരു പൂ കൊടുത്തു
അവള്‍ അതിന്റെ ഇതളില്‍ മൃദുവായി
ചുംബിച്ചു തിരികെ തന്നു
അവസാനം ഞാന്‍ അവള്‍ക്ക്
എന്റെ ഹൃദയം കൈമാറി
അന്ന് അവള്‍ അത് മുറിവേല്പിച്ചു തിരികെ തന്നു
അതോടെ എന്റെ പ്രണയം എന്നില്‍ മൃതിഅടഞ്ഞു

നഷ്ട സ്വപ്നം

മഴയിലാണ്ട് പോയ മറവി തന്‍ മാറാപ്പില്‍ ..... .

വിസ്മൃതിയുടെ വിതുമ്പലില്‍ കൈത്തലം തട്ടി ......

വെറുതെ ഇരിക്കുന്ന നേരമെന്‍ മനസ്സില്‍ .......

ഓടിയെത്തുന്ന ഓര്‍മ്മകള്‍ ....

പിരിഞ്ഞ വഴികളില്‍ മിഴിയും നട്ട്.........

എന്തിനോ വേണ്ടി തുടിക്കുന്ന മനവുമായ്‌ ........

വെറുതെ എന്നാലും ഞാന്‍ ആശിച്ചു പോകുന്നു ................

വീണ്ടും തിരികെ വരുമോ എന്‍ നഷ്ട സ്വപ്‌നങ്ങള്‍ ??? .....

മരണം ..

ആര്‍ത്തിരമ്പുന്ന മഴത്തുള്ളികളില്‍ ....

ഒരു മാത്ര ഹൃദയം ഉടക്കി നില്‍ക്കവേ .....

വര്‍ഷ കാല സന്ധ്യകളെ മാടി വിളിക്കാന്‍ .....

വെറുതെ കൊതിക്കുന്ന മനം ചൊല്ലി....

"തിരിച്ചു കിട്ടാത്ത പ്രണയം മരണമാണ് ......."