
ശോഭനമൊരു നിദ്രയില്‍
ആകാശത്തെക്കുയര്‍ന്നു
മേഘച്ചുഴികളില്‍ കുരുങ്ങി
ദികുകളില്‍ തട്ടി തകര്‍ന്നു
ചിതറുമ്പോള്‍ ....
ഹൃദയത്തിലൊരു
നിറ പൌര്‍ണമി വിടരും
സുസ്മിതേ ,...മറന്നു വച്ച
പ്രണയാക്ഷരങ്ങളില്‍
ഒന്നെടുത്തു ....
നിന്റെ പവിഴ ചിരിയില്‍
പൊതിഞെന്‍
ഹൃദയത്തില്‍ നിക്ഷേപികൂക
കാറ്റേ കലി തുള്ളി ചിരിച്ച്
നേര്‍ത്ത ഹുങ്കാരത്തോടെ.
ഈ തിരകള്‍ക്കു മേല്‍ .
നിന്റെ കാമനകളിലാറാടൂ
ഇനി ഞാനെന്റെ
പ്രണയ ശലഭത്തിനെ
ഉമിനീര്‍ ചൂടിനാല്‍
പൊള്ളിച്ചു പൊള്ളിച്ചു
ഒരു ഹര്‍ഷരോമ കുപ്പായം
പുതപ്പിക്കട്ടെ ............
No comments:
Post a Comment