Friday, July 2, 2010

സഹോദരങ്ങളെ പൂജിക്കുക


ശിവ, ശിവ! നിങ്ങള്‍ അസാധാരണന്മാരാണെന്ന്‌ വല്ലതും ചെയ്തുകാണിക്കുക.... ഭ്രാന്ത്‌.
ഇന്ന്‌ മണി നാളെ മുരളി, മറ്റന്നാള്‍ ചാമരം: ഇന്ന്‌ കട്ടില്‍ നാളെ അതിന്റെ കാലില്‍
വെള്ളികെട്ടുക. വന്നുകൂടുന്ന ആളുകളെ കിച്ചുഡിപ്രസാദം കഴിപ്പിക്കുകയും അവരുടെ
അടുക്കല്‍ പല ആശ്ചര്യകഥകള്‍ പറഞ്ഞുകേള്‍പ്പിക്കുകയും ചക്രഗദാപദ്മശങ്ഖം,
ശംഖപദ്മഗദാചക്രം ഇത്യാദി ഇതിനെയാണ്‌ ഇംഗ്ലീഷില്‍ കായലരശഹശ്യ‍േ (മാനസിക ദൗര്‍ബല്യം)
എന്നു പറയുന്നത്‌. ആരുടെ തലയില്‍ ഇത്തരം വിഡ്ഢിത്തമല്ലാതെ മറ്റൊന്നും കടക്കില്ലയോ,
അയാള്‍ ദുര്‍ബലമനസ്സത്രേ-മണി വലതുകൈയില്‍ പിടിക്കണോ, ചന്ദനപ്പൊട്ട്‌ നെറ്റിയില്‍
എവിടെയാണ്‌ ചാര്‍ത്തേണ്ടത്‌; ദീപം രണ്ടുപ്രാവശ്യം ഉഴിയണോ, നാലുപ്രാവശ്യം വേണോ
എന്നും മറ്റുമുള്ള കാര്യങ്ങളെപ്പറ്റി രാവും പകലും തലപുണ്ണാക്കുന്നവര്‍ ഭാഗ്യഹീനര്‍
തന്നെ. അതുകൊണ്ടാണ്‌ നമ്മള്‍ ഐശ്വര്യവിഹീനരായി അന്യരുടെ ചെരിപ്പിന്‍ ചവിട്ടേറ്റ്‌
കിടക്കുന്നത്‌; ഇവരോ, ത്രിഭൂവനവിജയികളായും തീര്‍ന്നിരിക്കുന്നു. ആലസ്യവും
വൈരാഗ്യവും തമ്മില്‍ ആകാശവും പാതാളവും തമ്മിലുള്ള വ്യത്യാസമുണ്ട്‌.

മംഗളം വേണമെങ്കില്‍, മണികളും മറ്റും ഗംഗാജലത്തില്‍ സമര്‍പ്പിച്ച്‌ സാക്ഷാല്‍ നാരായണ
ഭഗവാന്റെ-മനുഷ്യദേഹധാരികളായ സകലമനുഷ്യരുടെയും-പൂജ നടത്തുക-വിരാട്ടും സ്വരാട്ടും.
വിരാഡ്‌-രൂപം ഇൌ‍ ലോകമത്രേ; അതിന്റെ പൂജയെന്നാല്‍ അതിന്റെ സേവനം, ഇതത്രേ കര്‍മം;
മണിയുടെ മീതേ ചാമരം കേറ്റുകയല്ല. നൈവേദ്യം വിഗ്രഹത്തിന്റെ മുമ്പില്‍ വെച്ചുകൊണ്ട്‌
പത്തുമിനിട്ട്‌ കാത്തിരിക്കണോ എന്നാലോചിക്കുന്നതുമല്ല; അത്തരം ആലോചന
കാര്യമല്ല.

ഭ്രാന്തുതന്നെ. കോടിരൂപ ചെലവാക്കി കാശി വൃന്ദാവനം മുതലായ സ്ഥലങ്ങളിലെ അമ്പലങ്ങളിലെ വാതില്‍ തുറക്കുകയും അടക്കുകയും ചെയ്യുന്നു.

ഈ ദേവന്‍ വസ്ത്രം മാറുന്നു; മറ്റൊരു ദേവന്‍ ഊണുകഴിക്കുന്നു; വേറൊരു ദേവന്‍ അവരുടെ
വംശത്തെ മുടിക്കുന്നു. അതേസമയത്ത്‌ ജീവദ്ദേവന്‍ അന്നവും വിദ്യയും കിട്ടാതെ
കഷ്ടപ്പെടുന്നു. ബോംബെയിലെ ബനിയാന്‍മാര്‍ മൂട്ടകള്‍ക്ക്‌ ആശുപത്രി പണിയിക്കുന്നു.
അതേസമയത്ത്‌ അനേകം മനുഷ്യര്‍ കഷ്ടപ്പെട്ട്‌ വലയുന്നു; നമ്മുടെ നാട്‌ ഒരു വലിയ
രോഗശാല. ഭ്രാന്തന്മാരുടെ ജയില്‍, ആകുന്നു. നാടല്ല.... നിങ്ങളില്‍ അല്‍പം
ബുദ്ധിശക്തിയുള്ളവരുടെ ചരണങ്ങളില്‍ സാഷ്ടാംഗം നമസ്കരിച്ച്‌ ഞാന്‍
പ്രാര്‍ഥിക്കുന്നു. അവര്‍ അഗ്നിയെപ്പോലെ വ്യാപിക്കട്ടെ. ഈ വിരാഡുപാസനം
പ്രചരിപ്പിക്കട്ടെ; അത്‌ നമ്മുടെ നാട്ടില്‍ ഒരിക്കലും നടപ്പായിട്ടില്ല. പരസ്പരം
കലഹിക്കരുത്‌. എല്ലാവരോടുകൂടിയതും ഒത്തുചേരണം. രസകരമായ വെടിപറയുന്നതില്‍ എല്ലാവരും
സമര്‍ഥര്‍ തന്നെ. പ്രായോഗികമായി ഒന്നും പ്രവര്‍ത്തിക്കുന്നില്ല.

No comments:

Post a Comment